മഴയുടെ ഹൈക്കു രചന: ഷാജി മേലാറ്റൂര്‍, ബുറൈദ - സൗദി അറേബ്യ 1 റൈന്‍ റൈന്‍ ഗോ എവേ, പാഠപുസ്തകത്തില്‍ നിന്നും മഴ മ്യൂസിയത്തിലേക്ക...
മഴയുടെ ഹൈക്കു
രചന: ഷാജി മേലാറ്റൂര്‍, ബുറൈദ - സൗദി അറേബ്യ
1 റൈന്‍ റൈന്‍ ഗോ എവേ,
പാഠപുസ്തകത്തില്‍ നിന്നും
മഴ
മ്യൂസിയത്തിലേക്ക്
പിണങ്ങിപ്പോയി !
2 ഇടിയും മിന്നലു-
മാണെന്നറിഞ്ഞിരുന്നെങ്കില്
മഴയേക്കാള്‍
പ്രണയമാണെന്നതവള്
മറന്നു കളഞ്ഞേനെ !
3 കാട്ടില്‍
മരങ്ങള്‍ മഴ പെയ്യിക്കുന്നു.
നാട്ടില്‍
ഫ്ലാറ്റുകള്‍ വെയില് പൊള്ളിക്കുന്നു !
4 മണല്‍മെത്ത
ഇല്ലാത്തതത്രേ,
പുഴ വീട്ടില്‍
മഴ വിരുന്ന് ചെന്നില്ല !
5 ജൂണിലെ
സ്കൂള്‍ ബെഞ്ചുകള്‍ക്കൊപ്പം
പുറത്ത്
മഴയും ഏങ്ങലടിച്ചു !
***********************
COMMENTS