മേലാറ്റൂര്‍: വെള്ളിയാറിന് കുറുകെ പഞ്ചായത്തോഫീസ് കടവില്‍ പണിയുന്ന ചെമ്മാണിയോട് പാലത്തിന്റെ തറക്കല്ലിടല്‍ 2 2 ന് നടക്കും. രാവിലെ പത്തിന് മന്ത്...
മേലാറ്റൂര്‍: വെള്ളിയാറിന് കുറുകെ പഞ്ചായത്തോഫീസ് കടവില്‍ പണിയുന്ന ചെമ്മാണിയോട് പാലത്തിന്റെ തറക്കല്ലിടല്‍ 22ന് നടക്കും. രാവിലെ പത്തിന് മന്ത്രി മഞ്ഞളാംകുഴി അലി തറക്കല്ലിടും. 7.10 കോടി രൂപ ചെലവിലാണ് മേലാറ്റൂര്‍-ചെമ്മാണിയോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് പാലംപണിയുന്നത്. ഇതിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും നേരത്തെ ലഭിച്ചിരുന്നു. തറക്കല്ലിടല്ചടങ്ങ് കാര്യക്ഷമമായി നടത്തുന്നതിനുള്ള സ്വാഗതസംഘരൂപവത്കരണ യോഗം ബുധനാഴ്ച വൈകീട്ട് നാലിന് മേലാറ്റൂര്‍ വ്യാപാരഭവനില്‍ നടക്കും.
COMMENTS