മേലാറ്റൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ മേലാറ്റൂര്‍ ആര്‍.എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദി...
മേലാറ്റൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ മേലാറ്റൂര്‍ ആര്‍.എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്കൂള്‍ പി.ടി.എ.യും മാനേജ്മെന്റും സംയുക്തമായി നടത്തിയ അനുമോദനയോഗം പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍കരീം അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകന്‍ എം. വിജയശങ്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ മേലാറ്റൂര്‍ പദ്മനാഭന്‍, ജില്ലാപഞ്ചായത്ത് അംഗം കെ.പി. ജിഷ, വണ്ടൂര്‍ ഡി.ഇ.ഒ ഇ.കെ. ഗീതാഭായി, ബ്ലോക്ക് മെമ്പര്‍ സി.ടി. റീജമോള്‍, എ.ഇ.ഒ അബ്ദുള്‍റഹീം പറമ്പില്‍, വി. സാറാമ്മ, കെ.ടി. ജയകൃഷ്ണന്‍, കെ. നാരായണന്‍നായര്‍, കെ. മജീദ്, കെ.ടി.എം.എ. സലാം, പി. ഉമ്മര്‍, കെ. മനോജ്കുമാര്‍, കെ.എം. ലതശ്രീ എന്നിവര്‍ പ്രസംഗിച്ചു.
കലാ അധ്യാപകന്‍ സദനം റഷീദിനെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എന്‍. ഗായത്രി(കേരളനടനം), എം.കെ. ഐശ്വര്യ(സംസ്‌കൃത ഗാനാലാപനം), പി. വിനിഷ, വി. സൂര്യ, എം. രോഹിണി, നമിത മോഹന്‍, എം.ബി. അഞ്ജിത, ശ്രീരഞ്ജിനി, വി.പി. ആതിരാകൃഷ്ണ(ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘനൃത്തം) എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങളും ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടിയ പി. ശരണ്യ(യു.പി വിഭാഗം ഗദ്യപാരായണം), അനഘശ്രീ (സിദ്ധരൂപോച്ചാരണം) എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങളും സംവിധായകന്‍ ജയരാജ് വിതരണംചെയ്തു. അനുമോദനയോഗത്തിന് മുന്നോടിയായി എസ്.പി.സി, ജെ.ആര്‍.സി, ബാന്‍ഡ്ട്രൂപ്പ് എന്നിവര്‍ അണിനിരന്ന ഘോഷയാത്രയും നടന്നു.
COMMENTS