പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട്ടെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബംഗാള്‍ സ്വദേശികള്‍ പൊലീസ് പിടിയില്‍. പലചരക്ക് കച്ചവടം നടത്തുന്...
പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട്ടെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബംഗാള്‍ സ്വദേശികള്‍ പൊലീസ് പിടിയില്‍. പലചരക്ക് കച്ചവടം നടത്തുന്ന തേര്ക്കുത്ത് മുഹമ്മദി (കുഞ്ഞാന് 68)നെ കൊലപ്പെടുത്തിയ കേസിലാണ് കോണ്‍ക്രീറ്റ് തൊഴിലാളികളായ ബംഗാള്‍ സ്വദേശികളെ സിഐ എ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബംഗാളില്‍വച്ച് വ്യാഴാഴ്ച അറസ്റ്റുചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തിനാണ് കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന മുഹമ്മദിനെ വീടിനടുത്തുള്ള കവുങ്ങിന്തോട്ടത്തില്വച്ച് പ്രതികള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കിഴക്കേ പാണ്ടിക്കാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞിരുന്ന ഇവര്‍ മുഹമ്മദിന്റെ കടയില്‍നിന്ന് പതിവായി സാധനങ്ങള്‍ വാങ്ങിയിരുന്നു. സംഭവദിവസം രണ്ടുപേരെ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടതായി പാണ്ടിക്കാട്ടെ ഓട്ടോഡ്രൈവര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഉടന്‍ സ്ഥലത്തെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
COMMENTS