പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട്ട് വ്യാപാരിയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കടയടച്ച് വീട്ടിലേക്ക് പോക...
പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട്ട് വ്യാപാരിയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ സാധാരണ പണവും മുഹമ്മദ് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാല്‍ മൃതദേഹത്തില്‍നിന്ന് കടയുടെ താക്കോല്‍മാത്രമാണ് ലഭിച്ചിട്ടുള്ളത്. എത്രപണമാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി പറയാന്‍ വീട്ടുകാര്‍ക്കും കഴിയുന്നില്ല.
മുഹമ്മദ് അതത് ദിവസത്തെ വരുമാനവും കണക്കും കടലാസുമെല്ലാം കീശയില്‍ സൂക്ഷിക്കാറാണ് പതിവ്. ഇത് മുഴുവന്‍ പണമാണെന്ന ധാരണയിലാണ് ആക്രമിച്ചിരിക്കാന്‍ സാധ്യതയെന്ന് പോലീസ് പറയുന്നു.
തനിച്ച് നടന്നുപോയ മുഹമ്മദിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം വയലിലൂടെ 250 മീറ്ററോളം വലിച്ച് കൊണ്ടുവന്ന് കവുങ്ങിന്‍തോട്ടത്തില്‍വെച്ച് കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. തലയ്ക്കും കഴുത്തിലും മാത്രമാണ് മുറിവേറ്റിട്ടുള്ളത്. ഫോറന്‍സിക് അസി. ഡയറക്ടര്‍ വി.ബി. സുനിതയും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
COMMENTS