എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജ് ആര്‍.എം.ഹയര്‍സെക്കന്‍ററി സ്‌കൂള്‍, മേലാറ്റൂര്‍ രവിവര്‍മ്മനുണ്ണി മൂപ്പില്‍ ഏറാടി ഹയര്‍ സെക്കണ്ട...
എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജ്
ആര്‍.എം.ഹയര്‍സെക്കന്‍ററി സ്‌കൂള്‍, മേലാറ്റൂര്‍
രവിവര്‍മ്മനുണ്ണി മൂപ്പില്‍ ഏറാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നാണ് ഈ സ്കൂളിന്‍റെ പൂര്‍ണ്ണമായ പേര്. ആദ്യം ഇതൊരു എലിമെന്‍റ്‍റി സ്കൂള്‍ ആയിരുന്നു. 1930കളില്‍ ഹയര്‍ എലിമെന്‍റ്‍റി ആയി ഉയര്‍ന്നു. 10-05-1957 ലാണ് ഹൈസ്കൂള്‍ അനുവദിച്ച് രവിവര്‍മ്മനുണ്ണി മൂപ്പില്‍ ഏറാടിക്ക് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നത്. അന്ന്‍ രൂപീകരിച്ച കമ്മിറ്റിയില്‍ രവിവര്‍മ്മനുണ്ണി മൂപ്പില്‍ ഏറാടി മാനേജരായും, ശ്രീ ശങ്കരന്‍ കുട്ടി വാര്യര്‍ സെക്രട്ടറിയായും, പികെ വാസുദേവ പണിക്കരെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. 1959ല്‍ 10-)൦ ക്ലാസ്സ് ആരംഭിച്ചു. 1975ല്‍ വിദ്യാര്‍ത്ഥി സമരം മൂലം അനിശ്ചിത കാലത്തേക്ക് വിദ്യാലയം അടച്ചിടേണ്ടി വന്നു. പിന്നീട് 28-01-1975ല്‍ മാനേജരുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തു. 1984ല്‍ പി.കെ വാസുദേവ പണിക്കര്‍ പ്രസിഡന്‍റായിരുന്ന മേലാറ്റൂര്‍ വിദ്യഭ്യാസ സൊസൈറ്റി സര്‍ക്കാറില്‍ നിന്ന് വിദ്യാലയം ഏറ്റെടുത്തു. അന്ന്‍ പി.കെ വാസുദേവ പണിക്കര്‍, അച്യുതന്‍ നായര്‍, കൃഷ്ണന്‍ മാസ്റ്റര്‍, മേലാറ്റൂര്‍ പത്മനാഭന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയെ രൂപീകരിച്ചു. ഇവരുടെ കഠിന പ്രയത്നം കൊണ്ട് ആര്‍.എം.എച്ച്.എസ്.എസിനെ ഉന്നതിയില്‍ എത്തിച്ചു.
2010ല്‍ ഹയര്‍ സെക്കണ്ടറി നിലവില്‍ വന്നു. 2013ലെ കണക്കു പ്രകാരം 4000 ത്തോളം വിദ്യാര്‍ഥികളും 137 അധ്യാപക-അധ്യാപകതര ജീവനക്കാരുമുണ്ട്. വിദ്യാര്‍ഥികളുടെ യാത്ര സൗകര്യങ്ങള്‍ക്കായി 8 ബസ്സുകള്‍, ലാബുകള്‍, സ്മാര്‍ട്ട് റൂം, ലൈബ്രറി, റീഡിംഗ് റൂം എന്നീ സൗകര്യങ്ങള്‍. ഇങ്ങനെ ആധുനിക പഠന പദ്ധതിയില്‍ മേലാറ്റൂര്‍ ആര്‍.എം.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നും മുന്‍പന്തിയിലാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 2003ല്‍ 33% മാത്രം വിജയമുണ്ടായിരുന്ന ഈ സ്‌കൂള്‍ 2011ല്‍ 92%മായി ഉയര്‍ത്താന്‍ സാധിച്ചു. ആത്മാര്‍തമായ പ്രവര്‍ത്തനം കൊണ്ട് ഈ വിദ്യാലയത്തെ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കാന്‍ അധ്യാപകരുടെയും പങ്ക് പ്രധാനപ്പെട്ടതാണ്.
COMMENTS