1958 ഏപ്രില്‍ 20 ന് 10 മെമ്പര്‍മാരും 50 പുസ്തകങ്ങളുമായാണ് ഈ വായനശാലക്ക് പ്രാരംഭം കുറിച്ചത്. വായനശാല സ്ഥാപിക്കുന്നതിന് പ്രവര്‍ത്തകര്‍ക...
1958 ഏപ്രില്‍ 20 ന് 10 മെമ്പര്‍മാരും 50 പുസ്തകങ്ങളുമായാണ് ഈ വായനശാലക്ക് പ്രാരംഭം കുറിച്ചത്. വായനശാല സ്ഥാപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്ന പനവൂര്‍ വാസുദേവന്‍ നമ്പൂതിരി ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. അദ്ധേഹത്തിന്‍റെ സ്മാരകമായാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. 1965 ല്‍ സ്വന്തമായി 24 സെന്‍റ് സ്ഥലം വാങ്ങുകയും 1978 ല്‍ കേരള ഗ്രന്ഥശാല സംഘത്തിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ കെട്ടിടം നിര്‍മിച്ചു.
2002 ല്‍ കേരള സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ നല്‍കുന്ന കേരളത്തിലെ ഏറ്റവും നല്ല ഗ്രാമീണ ലൈബ്രറിക്കുള്ള എന്‍.ഇ.ബാലറാം പുരസ്കാരം ഈ വായനശാലക്ക് ലഭിച്ചിട്ടുണ്ട്. ബാലവേദി, യുവജനവേദി, വനിതാവേദി, കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍, സ്റ്റുഡന്റ്സ് കോര്‍ണര്‍, റഫറന്‍സ് വിഭാഗം, സേവന കമ്പ്യൂട്ടര്‍ വേദി എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കയ്യെഴുത്ത് മാസിക, ബയോജന ക്ലാസ്സ്, ന്യൂസ് ബുള്ളറ്റിന്‍, എസ്.എസ്.എല്‍.സി. പ്രാദേശിക ക്യാമ്പുകള്‍, രചന ക്യാമ്പുകള്‍, കലാ-കായിക മത്സരങ്ങള്‍ തൊഴില്‍ പരിശീലനങ്ങള്‍, പി.ടി.നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി സ്മാരക സ്കോളര്‍ഷിപ്പ്, പുസ്തക ചര്‍ച്ചകള്‍, ദിനാചരണങ്ങള്‍, അനുസ്മരണങ്ങള്‍, ചര്‍ച്ചാവേദികള്‍ പി.എസ്.സി.പരീക്ഷ പരിശീലനങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, കമ്പ്യൂട്ടര്‍ ക്ലാസുകള്‍, ആരോഗ്യ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വാര്‍ഷികാഘോഷങ്ങള്‍ എന്നീ പരിപാടികള്‍ നടത്താറുണ്ട്.2008 ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
സൊസൈറ്റീസ് ആക്ട് പ്രകാരം 1988 ല്‍ രജിസ്റ്റര്‍ ചെയ്ത ഈ വായനശാലക്ക് കേരള സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ജി.ഒ.എസ്. റൂറല്‍ ഇന്ത്യ, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് എന്നിവയില്‍ അഫിലിയേഷനുണ്ട്. ഈ വായനശാല കേരളത്തില്‍ അറിയപ്പെടുന്ന വായനശാലകളില്‍ ഒന്നാണ്.
COMMENTS