മാരക രോഗത്തിന് അടിമപ്പെട്ട് ദുരിതമനുഭവിക്കുന്ന മേലാറ്റൂരിലെയും പരിസര പ്രദേശങ്ങളിലേയും രോഗികള്‍ക്ക് കിട്ടിയ വരദാനമാണ് മേലാറ്റൂര്‍ പാലിയേറ...
മാരക രോഗത്തിന് അടിമപ്പെട്ട് ദുരിതമനുഭവിക്കുന്ന മേലാറ്റൂരിലെയും പരിസര പ്രദേശങ്ങളിലേയും രോഗികള്‍ക്ക് കിട്ടിയ വരദാനമാണ് മേലാറ്റൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക്. 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലിനിക്കിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മേലാറ്റൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ്. തുടക്കത്തില്‍ പടിയത്ത് മെഡിക്കല്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്ക് ഇപ്പോള്‍ പ്രവാസി സഹോദരങ്ങളുടെ കൂടി ശ്രമഫലമായി 2006 ഏപ്രില്‍ 3ന് ചന്തപ്പടി മേലാറ്റൂര്‍ ഇര്‍ഷാദ് നഗറില്‍ സ്വന്തമായ ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു. 2012 ഡിസംബര്‍ 23ന് 47 ലക്ഷം രൂപ മുടക്കുമുതലില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഡയാലിസിസ് സെന്‍റെര്‍ കേരളത്തില്‍ തന്നെ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കീഴിലുള്ള ഏക ഡയാലിസിസ് സെന്‍റര്‍ ആണ്. 9 രോഗികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. കര്‍മ്മ നിരതരായ ഒരു പറ്റം മനുഷ്യ സ്നേഹികളുടെ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനം ഈ സ്ഥാപനത്തെ ഒരു മഹത് സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു. ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചക്കു വേണ്ടി ആയിരം കരങ്ങളില്‍ ഒന്നായി നമുക്കും പ്രവര്‍ത്തിക്കാം.
പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുമായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍: 04933 278720, 9446123404
ലഭിക്കുന്ന സേവനങ്ങള്‍
- സൗജന്യ ചികിത്സയും മരുന്നും.
- ഹോം കെയര്‍ സംവിധാനം.
- വാട്ടര്‍ബെഡ്, വീല്‍ചെയര്‍, സ്ക്രച്ചസ് തുടങ്ങിയവ ലഭ്യമാക്കല്‍.
- സൗജന്യ റേഷന്‍ വിതരണം.
- രോഗികളുടെ മക്കള്‍ക്ക് പഠന സഹായം.
- ആരോഗ്യ ബോധവത്ക്കരണ പരിപാടികളും തുടര്‍പ്രവര്‍ത്തനങ്ങളും.
- വളണ്ടിയര്‍ പരിശീലനം.
- ക്ഷയരോഗ നിയന്ത്രണ പരിപാടികള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍.
- ആംബുലന്‍സ് സേവനം.
- നിര്‍ദ്ധനരായ രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം.
ഈ മഹത് സംരംഭവുമായി നിങ്ങള്‍ക്കും സഹകരിക്കാനവും
- ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ വളണ്ടിയര്‍ സേവനത്തിലൂടെ.......
- നിങ്ങളറിയുന്ന രോഗികളെ ക്ലിനിക്കുമായി ബന്ധപ്പെടുത്തുക.
- ബാക്കി വരുന്ന മരുന്നുകള്‍ ക്ലിനിക്കില്‍ എത്തിക്കുന്നതിലൂടെ......
- ആര്‍ഭാട ജീവിതത്തിലെ ഒരു ചെറിയ പങ്ക് ഇതിന് വേണ്ടി മറ്റിവക്കുന്നതിലൂടെ.......
- നമ്മുടെ വരുമാനത്തില്‍ നിന്ന് സാധ്യമായ തുക സംഭാവന നല്‍കുന്നതിലൂടെ.......
COMMENTS