രചന: റഹ്‌മാന്‍ കിടങ്ങയം ചങ്ങാതീ, നിലാവിനെക്കുറിച്ചെഴുതുന്നത് പാപമാണത്രെ! (ഒരു നിരൂപകന്റെ വിമറ്ശനമാണ്) സൈബറ് നിലാവുകളുടെ കാലമാണല്ലോ സഹിക്കു...
രചന: റഹ്‌മാന്‍ കിടങ്ങയം
ചങ്ങാതീ,
നിലാവിനെക്കുറിച്ചെഴുതുന്നത് പാപമാണത്രെ!
(ഒരു നിരൂപകന്റെ വിമറ്ശനമാണ്)
സൈബറ് നിലാവുകളുടെ കാലമാണല്ലോ
സഹിക്കുകയേ നിവൃത്തിയുളളൂ
കഴുത്തുവരെ പണയപ്പെടുത്തിയ നാട്ടിലല്ലേ വാസം
കടം പെരുകിയ, മോന്തായം തേഞ്ഞ വീട്ടിലല്ലേ ഉറക്കം.
ബ്ളോക്കു വീണ ഹൃദയവാല്വും കൊണ്ടല്ലേ നടത്തം .
എന്തു സുരക്ഷിതത്വമാണ് ചങ്ങാതീ ഈജീവിതത്തിന് ?
ഒരു നിലാവുപോലും ഉദിക്കുന്നത് സ്വപ്നം കാണാന് കഴിയാത്ത,
ആരുടെയൊക്കെയോ ആജ്ഞയ്ക്കനുസരിച്ച് കുരങ്ങു ചാടിക്കളിക്കുന്ന
ചാക്രികമായ ഒരു തരിശു ജീവിതം!
ചങ്ങാതീ,
കരഞ്ഞു കണ്ണീരു വറ്റിയവരാണ്
കാരിരുന്പിന്റെ കൈക്കരുത്തുമായി
പ്രതിരോധത്തിനു മുന്നോട്ടിറങ്ങുന്നത്
എന്നു മറക്കാതിരിക്കുക.
കണ്ണീറ് കുഴച്ച പ്രതിഷേധത്തിന്
തീച്ചൂടും കാന്താരിയെരിവുണ്ടാകും
അതുകൊണ്ട്,
ചില്ലുമേടകളിലിരുന്ന് ആലസ്യം വില്ക്കുന്ന
അധികാര സ്ഥാനങ്ങളോട്
കരുതിയിരിക്കാന് പറയുക.
പ്രത്യയ ശാസ്ത്രങ്ങളുടെ ആസിഡ് മഴ പെയ്താല്
ചില്ലുകളും ദ്രവമാകും.

COMMENTS