മേലാറ്റൂര്‍ ഹൈസ്കൂളിനടുത്തുള്ള ചോലക്കല്‍ അയമു എന്ന കുഞ്ഞാണികാക്കയുടെ ഒരു നാടന്‍ മക്കാനിയുടെ മുകളില്‍ ശ്രീ.വല്ലഭനുണ്ണി മാസ്റ്റര്‍ നല...
മേലാറ്റൂര്‍ ഹൈസ്കൂളിനടുത്തുള്ള ചോലക്കല്‍ അയമു എന്ന കുഞ്ഞാണികാക്കയുടെ ഒരു നാടന്‍ മക്കാനിയുടെ മുകളില്‍ ശ്രീ.വല്ലഭനുണ്ണി മാസ്റ്റര്‍ നല്‍കിയ കുറച്ചു പുസ്തകങ്ങളുമായാണ് ഈ കലാസാഹിത്യ പ്രസ്ഥാനത്തിന്‍റെ തുടക്കം. ബാലകൃഷ്ണന്‍ നായര്‍, ചാമി മാസ്റ്റര്‍ തൊട്ടടുത്ത അമ്പലത്തിലെ ശാന്തിയും അധ്യാപകനുമായിരുന്ന കെ.സി.നാരായണന്‍ എമ്പ്രാതിരി, കാവുണ്ണി ഏറാടി, അധ്യാപകനുമായിരുന്ന ആര്‍.എം. കുട്ടി ശങ്കരക്കുറുപ്പ്, കുഞ്ഞിരാമാപ്പണിക്കര്‍ എന്നിവരായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. പരേതനായ പി.കെ വാസുദേവ പണിക്കരുടെ ഉടമസ്ഥതയിലുള്ള അഞ്ചു മുറി എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ 1954 നവംബര്‍ 15 ന് ഉദ്ഘാടനം ചെയ്ത ഗ്രന്ഥാലയം ഉന്നതിയിലേക്ക് മുന്നേറി. അന്ന് എന്‍.എ.വല്ലഭനുണ്ണി ഏറാടി പ്രസിഡണ്ടായും ടി.ചാമി മാസ്റ്റര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1978 ല്‍ മേലാറ്റൂരിന്‍റെ ഹൃദയഭാഗത്ത് കേരളഗ്രന്ഥാലയ സംഘത്തിന്‍റെ ഗ്രാണ്ടോടുകൂടി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ച ആളാണ് അന്നത്തെ സെക്രട്ടറി ശങ്കരന്‍ മാസ്റ്റര്‍.
1986 കല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ച പുസ്തക-ഫര്‍ണീച്ചര്‍ ഗ്രാന്‍റ് ഉപയോഗിച്ച് ധാരാളം റഫറന്‍സ് പുസ്തകങ്ങളും അത്യാവശ്യം ഫര്‍ണീച്ചറുകളും സമ്പാദിക്കാന്‍ കഴിഞ്ഞു.
1994 ല്‍ രാജാ റാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ച 5000 രൂപയുടെ കെട്ടിട ഗ്രാന്‍റ് ഉപയോഗിച്ച് നിര്‍മിച്ച അഡീഷണല്‍ ബില്‍ഡിങ്ങിലാണ് ഇന്ന്‍ ഗ്രന്ഥാലയം പ്രവര്‍ത്തിക്കുന്നത്.
1993-94 ല്‍ സംസ്ഥാനത്തെ ഏറ്റവും നല്ല കൃഷി പുസ്തകകോര്‍ണറായി തിരഞ്ഞെടുത്തത് ഈ ഗ്രന്ധാലയത്തെയാണ്. 1989 ല്‍ സ്വന്തമായി ടെലിവിഷനും 2007 ല്‍ ലൈബ്രറി കമ്പ്യൂട്ടറൈസെഷന്‍റെ ഭാഗമായി ഒരു കമ്പ്യൂട്ടറും 2009 ല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി ഒരു പബ്ലിക് അഡ്രസ് സിസ്റ്റവും ഈ ഗ്രന്ഥാലയത്തിന് സമ്പാദിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ പ്രസിഡണ്ടായി പി.ശങ്കരന്‍ മാസ്റ്ററും സെക്രട്ടറിയായി കെ.ബാബുരാജും പ്രവര്‍ത്തിക്കുന്നു. ലൈബ്രേറിയന്‍റെ ചുമതല രാജന്‍ കാവില്‍ നിര്‍വ്വഹിക്കുന്നു.
COMMENTS