ജി.എല്‍.പി.എസ് കിഴക്കുംപുറം, ജി.യു.പി.എസ് എടപ്പറ്റ, ആര്‍.എം.എച്ച്.എസ് മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം, തുടര്‍ന്ന് ആര്‍...
ജി.എല്‍.പി.എസ് കിഴക്കുംപുറം, ജി.യു.പി.എസ് എടപ്പറ്റ, ആര്‍.എം.എച്ച്.എസ് മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക പഠനം, തുടര്‍ന്ന് ആര്‍,എ,സി എടവണ്ണപ്പാറ, എം,ഇ,എസ് കല്ലടി കോളേജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. ഹിസ്റ്ററിയില്‍ ബിരുദവും, സോഷ്യല്‍ സയന്‍സില്‍ ബി.എഡും, സോഷ്യോളജിയിലും സൈക്കോളജിയിലും ഫിലോസഫിയിലും ബിരുധാനന്തര ബിരുദം, ലൈബ്രറി സയന്‍സിലും, ജേര്‍ണലിസത്തിലും, ജ്യോഗ്രഫിയിലും ഡിപ്ലോമയും കരസ്ഥമാക്കി.
മുസ്‌ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്‍റെ പഞ്ചായത്ത് പ്രസിഡണ്ട്, ജന:സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് എം.ഇ.എസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ട്രഷറര്‍- ജനറല്‍ സെക്രട്ടറി- പ്രസിഡണ്ട്, മലപ്പുറം ജില്ല എം.എസ്.എഫ് കലാവേദി കണ്‍വീണര്‍- സെക്രട്ടറി- സെക്രട്ടറി- വൈസ് പ്രസിഡണ്ട്- ട്രഷറര്‍- ജനറല്‍ സെക്രട്ടറി, സംസ്ഥാന ക്യാമ്പസ് വിങ് കണ്‍വീണര്‍- സംസ്ഥാന സെക്രട്ടറി- ട്രഷറര്‍- ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കൌണ്‍സിലര്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിം യൂത്ത് ലീഗിന്‍റെ സംസ്ഥാന സെക്രട്ടറി – ട്രഷറര്‍, മുസ്‌ലിം യൂത്ത് ലീഗ് മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, തൂലിക എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പഠനകാലത്ത് ജില്ലാ സ്കൂള്‍ ലീഡര്‍, വിവിധ ക്യാമ്പസുകളില്‍ നിന്നും സ്റ്റുഡന്റ്റ് എഡിറ്റര്‍, യൂണിയന്‍ ചെയര്‍മാന്‍, നാല് തവണ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലും, സ്റ്റുഡന്‍ണ്ട് കൌണ്‍സിലിലും അംഗമായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.സി.എസ്.കോ-ഓര്‍ഡിനേഷന്‍, കമ്മിറ്റി അംഗം, സാക്ഷരതാ മിഷന്‍, സംസ്ഥാന കി-റിസോഴ്സ് പേര്‍സണ്‍ (KRP), രിഹബിലിറ്റെഷന്‍ കൌണ്‍സില്‍ ഫോര്‍ ദിസബിലിറ്റീസ്, ഇന്ത്യയുടെ വളണ്ടിയര്‍ കോള്‍ മെമ്പര്‍ തുടങ്ങി വിവിധ കലാ സാംസ്‌കാരിക എന്‍.ജി.ഒ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വെള്ളിയഞ്ചേരി എ.എസ്.എം ഹൈസ്കൂളില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനായും സേവന മനുഷ്ട്ടിച്ചു. സാക്ഷരതാ മിഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയും ജനകീയാസൂത്രണ സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പിലും (SRG) അംഗമായി പ്രവര്‍ത്തിച്ചിരുന്നു. 2013 മെയ് 24ന് ഈ ലോകത്തോട് വിട പറഞ്ഞു.
COMMENTS